വാര്‍ത്താ വിവരണം

ആരോട് പറയാൻ ആര് കേൾക്കാൻ

20 July 2018
Reporter: pilathara.com

ആരോട് പറയാൻ ആര് കേൾക്കാൻ ... 


വാർഷികങ്ങൾ നന്നായി ആചരിക്കാൻ മലയാളികൾക്ക് മിടുക്കാണ് .  പിലാത്തറ നിവാസികളെ നിങ്ങൾ തയ്യാറാക്കു അപകടങ്ങളെ തുടർന്നുള്ള ആഘോഷം നമുക്ക് കെങ്കേമമാക്കാം ... 

മണ്ടൂർ പള്ളിക്കു സമീപം നിനച്ചിരിക്കാതെ മരണം വിതച്ച ബസ്സ് ആക്സിഡന്റ് നിങ്ങൾക്കു ഓർമയില്ലേ ... കഴിഞ്ഞ വർഷം മഴയുള്ള സായനത്തിൽ 5  പേരുടെ ജീവൻ അപഹരിച്ച ... മനുഷ്യ മനസ്സ് മരവിച്ച അപകട  മരണം ...

ഈ അപകടം നടന്നത് നിരവധി കാരണങ്ങൾ ഉണ്ട് 

1. ചാറ്റൽ മഴ 
2. ബസ്സ് ഡ്രൈവറുടെ അശ്രദ്ധ 
3. ?

അന്നും എന്നും എല്ലാർക്കും അറിയാവുന്ന മൂന്നാമതു കാരണം ഞങ്ങൾ പറയാം ... * വ്യക്തമായ കറണ്ട് ഇല്ലായ്മ ( പച്ചമലയാളത്തിൽ പറഞ്ഞാൽ തെരുവ് വിലക്ക് കത്തുന്നില്ല ),  ഈ അപകടത്തെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ തെരുവ് വിളക്കുക്കൾ തെളിഞ്ഞു .

എന്നാൽ ഇന്ന് വീണ്ടും തെരുവ് വിളക്കുകൾ കത്തുന്നില്ല , പിലാത്തറ ഡോട്ട് കോമിലേക്കു നിരവധി സന്ദേശങ്ങളാണ് ഇ അനാസ്ഥക്കെതിരെ വരുന്നത് . പലതവണ പഞ്ചായത്ത് മെമ്പറോട് പറഞ്ഞു എന്നും , മറ്റും നിരവധി പരാതികൾ  .... ഞങ്ങൾക്ക് വന്ന  മറ്റൊരു വോയിസ് മെസ്സേജിൽ പ്രഭാവതി മേടത്തിന്റെ നമ്പർ തരുമോ ? ഞാൻ പറഞ്ഞോളം എന്ന് ഉപ്പയോട്‌ പറയുന്ന മിടുക്കിയായ ഇരിട്ടതു മദ്രസയിൽ പോകുന്ന പെൺകുട്ടി ... ഇങ്ങനെ അങ്ങനെ നിരവധി പരിഭവങ്ങൾ 


ഈ കാലയളവിൽ   നിരവധി അപകടങ്ങളാണ് അമ്പലറോഡ് മുതൽ പിലാത്തറ പെട്രോൾ പമ്പു വരെ ഉണ്ടായിരിക്കുന്നത് . ചുരുങ്ങിയ ദിവസത്തിൽ ഹരി എന്നാ യുവാവിന്റെ ജീവൻ അപഹരിച്ച വാഹനം പോലും തിരിച്ചറിയാൻ പറ്റാത്ത നിസ്സഹായാവസ്ഥ  ... ആരോട് പറയാൻ ആര് കേൾക്കാൻ ... 

പിലാത്തറ ബസ്സ്റ്റാൻഡിൽ സ്ഥാപിച്ച ഹൈമാസ്‌ വിളക്കിൽ ഉത്ഘാടന ദിവസം മുതൽ ചില ലൈറ്റുകൾ തെളിയുന്നില്ല .. നാളിതുവരെ ആയിട്ടു നന്നാകിപോലും ഇല്ല . ഹൈമാസ്‌ ലൈറ്റിന്റെ കാര്യം അധികാരികൾക്കു അറിയാം . ഒന്നും ഇല്ലാത്തവർക് ഇത്ര  വിളിച്ചം മതി എന്നാകുമോ ?  .... ആരോട് പറയാൻ ആര് കേൾക്കാൻ ... 



whatsapp
Tags:
loading...